
കൊല്ലം: സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളിലൂടെ സ്വർണ കള്ളക്കടത്തിന്റെയും കറൻസി കടത്തിന്റെയും നായകനായി മാറിയ പിണറായി വിജയൻ ജനാധിപത്യ മര്യാദകൾ പാലിച്ച് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച്, ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കോൺഗ്രസിന്റെ കളക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് കെ. മുരളീധരൻ എം.പി ആവശ്യപ്പെട്ടു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മുഖ്യമന്ത്രിയും കുടുംബവും ഒരുമിച്ച് ആരോപണ വിധേയരാകുന്നതെന്നും മുരളീധരൻ പറഞ്ഞു.