 
കൊല്ലം: പരിപ്പള്ളി യു.കെ.എഫ് കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ മെക്കാനിക്കൽ അസോസിയേഷൻ ടർബോസിന്റെ നേതൃത്വത്തിൽ മേഴ്സിഡസ് ബെൻസിന്റെ ഏകദിന വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. കൊല്ലം ജോയിന്റ് ആർ.ടി.ഒ ആർ.ശരത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. കോളേജ് എക്സിക്യുട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മേഴ്സിഡസ് ബെൻസിന്റെ യാന്ത്രികമായ വിഷയങ്ങൾ ട്രബിൾ ഷൂട്ടിംഗ് ടൂൾ ഉപയോഗിച്ച് എങ്ങനെ കണ്ടുപിടിക്കാമെന്നും പരിഹരിക്കാമെന്നും വർക്ക് ഷോപ്പിൽ വിശദീകരിച്ചു. പി.ടി.എ രക്ഷാധികാരി എ. സുന്ദരേശൻ, വൈസ് പ്രിൻസിപ്പൽ പ്രൊഫ. വി.എൻ. അനീഷ്, സ്റ്റാഫ് കോ ഓർഡിനേറ്റർ അസി. പ്രൊഫ. ഫയാസ് നജീബ്, സ്റ്റുഡന്റ്സ് റെപ്രസന്റേറ്റീവ് ആദിത്യ പ്രേമം, എ. ചന്ദു, അക്രം സമീർ, അലൻ കെ.ജോയ് എന്നിവർ സംസാരിച്ചു.