 
ചവറ : ചവറ ബ്ലോക്ക് പഞ്ചായത്തിലെ വിദ്യാസാന്ത്വനകിരണം പദ്ധതി എൻ. കെ.പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനംചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സോഫിയ സലാം സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി.പി. സുധീഷ് കുമാർ, എസ്.സോമൻ, പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമി, മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോലത്ത് വേണുഗോപാൽ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗങ്ങളായ ജോസ്, വിമൽരാജ്, പ്രസന്നൻ ഉണ്ണിത്താൻ, നിഷാസുനീഷ്,സ്വപ്ന കുഴിത്തടത്തിൽ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ജിജി,ബി.ഡി.ഒ ജോയ് റോഡ്സ്, കമലാധരൻ,പന്മന ബാലകൃഷ്ണൻ, താജ് പോരുക്കര, വെറ്റമുക്ക് സോമൻ,എം.എ.കബീർ,സിനിൽ പൊന്മന, ഡോ. ഫൈസൽ എന്നിവർ സംസാരിച്ചു.