 
കൊല്ലം: എൻ.സി.പിയുടെ 24-ാം ജന്മദിനാഘോഷത്തോടനുബന്ധിച്ച് കൊല്ലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം പുവർ ഹോമിലെ അന്തേവാസികൾക്ക് മധുരവും സോപ്പും നൽകി. നിയോജക മണ്ഡലം പ്രസിഡന്റ് ചെന്നല്ലിൽ ജി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ചന്ദനത്തോപ്പ് അജയകുമാർ, ജില്ലാ ജനറൽ സെക്രട്ടറി ബി.ബൈജു, നാഷണലിസ്റ്റ് മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ഷീജ തുളസി, അനിൽകുമാർ കാഞ്ഞാവെളി, രാജു, ജോർജ്ജ് മങ്ങാട്, സുനിൽകുമാർ,സുജിത്ത് പ്രാക്കുളം, രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.