thozhil

കൊല്ലം: പ്രധാനമന്ത്രി തൊഴിൽദായക പദ്ധതിയുടെ മാർഗരേഖ പുതുക്കി. പൗൾട്രി - ഫിഷ് ഫാമുകൾ, ട്രാൻസ്‌പോർട്ടേഷൻ വാഹനങ്ങൾ, വാൻ, ഓട്ടോ ടാക്‌സികൾ, വെജിറ്റേറിയൻ ഹോട്ടലുകൾ, പാൽ, പാൽ ഉത്പന്നങ്ങൾ നിർമ്മിക്കുന്ന ഫാമുകൾ എന്നീ സംരംഭങ്ങൾ തുടങ്ങാം.

18 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. 10 ലക്ഷത്തിന് മുകളിൽ മുതൽമുടക്കുള്ള ഉത്പന്ന സംരംഭങ്ങൾക്കും അഞ്ച് ലക്ഷത്തിന് മുകളിലുള്ള സേവന സംരംഭങ്ങൾക്കും മിനിമം വിദ്യാഭ്യാസ യോഗ്യത എട്ടാം ക്ലാസ്.
10 മുതൽ 20 ലക്ഷം രൂപ വരെ സബ്‌സിഡി ലഭിക്കും. ജനറൽ വിഭാഗത്തിൽ 15 മുതൽ 25 ശതമാനവും പട്ടികജാതി/വർഗ വിഭാഗത്തിൽ വനിതകൾക്ക് 25 മുതൽ 35 ശതമാനം വരെയും സബ്‌സിഡി ലഭിക്കും.