
കൊല്ലം: 26 ദിവസം കൊണ്ട് നിർമ്മാണ മേഖലയിൽ ഡെക്കറേറ്റീവ് പെയിന്ററാകാൻ ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻ അവസരം ഒരുക്കുന്നു. 18 വയസ് കഴിഞ്ഞ, അഞ്ചാംക്ലാസ് ജയിച്ചവർക്കുള്ള പ്രവേശനാഭിമുഖം 13ന് നടക്കും. 25 പേർക്കാണ് പ്രവേശനം. തൊഴിലന്വേഷകർ, നിർമ്മാണമേഖലയിൽ സർട്ടിഫിക്കറ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന പെയിന്റർമാർ, തൊഴിലുറപ്പ് തൊഴിലാളികളായ വനിതകൾ എന്നിവർക്ക് അപേക്ഷിക്കാം. ഗ്രേഡിംഗിലൂടെയാണ് നിലവാര മൂല്യനിർണയം. 7,820 രൂപയാണ് ഫീസ്. താമസസൗകര്യവും ഭക്ഷണവും ആവശ്യമുള്ളവർ 13,900 രൂപ അടയ്ക്കണം. ഫോൺ: 8078980000.