photo
ആലപ്പാട്ട് ഗ്രാമപഞ്ചായത്തിൽ ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം വസന്താരമേശ് നിർവഹിക്കുന്നു

കരുനാഗപ്പള്ളി : ജില്ലാപഞ്ചായത്തിന്റെ കുടിവെള്ള പദ്ധതിക്ക് ആലപ്പാട് ഗ്രാമപഞ്ചായത്തിൽ തുടക്കം. 31.90 ലക്ഷം രൂപ ചെലവഴിച്ച് അഴീക്കൽ അഞ്ചാംവാർഡിൽ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴസൺ വസന്താരമേശ് നിർവഹിച്ചു. പൈപ്പ് ലൈൻ സ്ഥാപിക്കുന്നത് ഉൾപ്പടെയുള്ള പ്രവൃത്തികളാണ് ആരംഭിച്ചത്. ഓച്ചിറ ബ്ലോക്ക്​ പഞ്ചായത്ത് അംഗം നിഷ, വാർഡ് അംഗം പ്രിജിത്ത്, ശ്യാംകുമാർ, വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥൻ പ്രേംനാഥ് എന്നിവർ പങ്കെടുത്തു.