photo-
ജെ.സി.ഐ ശാസ്താംകോട്ടയുടെ ആഭിമുഖ്യത്തിൽ ഭരണിക്കാവ് പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ തണൽ മരത്തിന് ചുറ്റും ഇക്കോ സ്റ്റോൺ കൊണ്ട് നിർമ്മിച്ച ഇരിപ്പിടം ഇക്കോ ഫിലോസഫർ അഡ്വ. ജി.ജിതേഷ് നാടിന് സമർപ്പിക്കുന്നു.

ശാസ്താംകോട്ട : ജെ.സി.ഐ ശാസ്താംകോട്ടയുടെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി ദിനാചാരണവും ഇക്കോ സ്റ്റോൺ പദ്ധതി സമർപ്പണവും

ഇക്കോ ഫിലോസഫറും ഹരിതാശ്രമം പാരിസ്ഥിതിക ഗുരുകുലം ഡയറക്ടറുമായ അഡ്വ .ജിതേഷ്ജി ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ ശാസ്താംകോട്ടയുടെ പ്രസിഡന്റ്‌ എൽ.സുഗതന്റെ അദ്ധ്യക്ഷനായി.സോൺ ഓഫീസർമാരായ ജെ.സി അഷറഫ് ഷെറീഫ്, ജെ.സി.നിഥിൻ കൃഷ്ണ, ജെ.സി ആർ.കൃഷ്ണകുമാർ, എം.സി. മധു എന്നിവർ സംസാരിച്ചു. ജെ.ജെ.സോൺ പ്രസിഡന്റായി തിരഞ്ഞെടുത്ത ശ്രീലക്ഷ്മിയെ സോൺ ഡയറക്ടർ പ്രോഗ്രാം ജെ.സി.അഷറഫ് ഷെറീഫ് ആദരിച്ചു.സെക്രട്ടറി വിജയകുറുപ്പ് നന്ദി പറഞ്ഞു.