 
ചവറ: സി.പി.ഐ നീണ്ടകര ലോക്കൽ സമ്മേളനം പുത്തൻതുറ കെ.എം.രാജഗോപാലൻ നഗറിൽ മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. എൽ.സുരേഷ് കുമാർ, രജനി എന്നിവരുടെ പ്രസീഡിയം സമ്മേളന നടപടികൾ നിയന്ത്രിച്ചു. മുതിർന്ന അംഗം കുട്ടപ്പക്കുറുപ്പ് പതാക ഉയർത്തി. ബി. രജിൻ കുമാർ സ്വാഗതം പറഞ്ഞു. രക്തസാക്ഷി പ്രമേയം ഗോകുലും അനുശോചന പ്രമേയം കെ. ലവകുമാറും അവതരിപ്പിച്ചു. ലോക്കൽ കമ്മിറ്റി സെക്രട്ടറി ടി.സജീവ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ എക്സിക്യുട്ടീവ് അംഗം ഐ. ഷിഹാബ്, മണ്ഡലം സെക്രട്ടറി പി.ബി.രാജു, ജില്ലാ കൗൺസിൽ അംഗം
എസ്. വൽസലകുമാരി, മണ്ഡലം അസി.സെക്രട്ടറി അനിൽ പുത്തേഴം, മണ്ഡലം സെക്രട്ടേറിയറ്റ് അംഗങ്ങളായ ടി.എ. തങ്ങൾ, അഡ്വ.ഷാജി എസ്. പള്ളിപ്പാടൻ, വി.ജ്യോതിഷ്കുമാർ, എസ്.സോമൻ, അഡ്വ.പി.ബി.ശിവൻ, ആർ.മുരളി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.രാജീവൻ, വേദവ്യാസൻ എന്നിവർ സംസാരിച്ചു. സെക്രട്ടറിയായി വേദവ്യാസനേയും അസി.സെക്രട്ടറിയായി ടി.സജീവിനേയും തിരഞ്ഞെടുത്തു.