കൊല്ലം: 'മുറിയരുത് മുറിക്കരുത് എന്റെ ഇന്ത്യയെ' എന്ന പേരിൽ ജനതാദൾ (എസ്) സംസ്ഥാന വ്യാപകമായി ഇന്ന് ജനകീയ കാമ്പയിൻ സംഘടിപ്പിക്കുമെന്ന് സംസ്ഥാന കമ്മിറ്റി അംഗം ഗുരുദേവ സാജൻ അറിയിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്നു ഇന്ത്യയെ മോചിപ്പിക്കുമ്പോൾ ഇന്ത്യയും പാകിസ്ഥാനും എന്നവിധത്തിൽ വെട്ടിമുറിയ്ക്കൽ അനിവാര്യമായി. എന്നാൽ പിന്നീട് ഇന്ത്യയിൽ മതേതര നിലപാട് കാത്തുസൂക്ഷിച്ചുകൊണ്ട് മനുഷ്യത്വത്തിന് പ്രാധാന്യം നൽകിവന്നു. പക്ഷേ, എട്ടുവർഷമായി അധികാരത്തിൽ തുടരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും കൂട്ടരും മതത്തിന്റെയും ഭാഷയുടെയും സംസ്കാരത്തിന്റെയും ഭക്ഷണത്തിന്റെയും പേരിൽ ഇന്ത്യയെ വിഭജിക്കുകയാണ്. ഓരോ പൗരന്റെയും മനസിൽ ആഴത്തിലുള്ള മുറിവേൽപ്പിച്ചാണ് കേന്ദ്ര സർക്കാർ മുന്നോട്ടുപോകുന്നത്. ഈ വേളയിലാണ് ജനതാദൾ എസ് കാമ്പയിൻ ഏറ്രെടുത്തതെന്നും ജനകീയ പ്രതിരോധമാണ് ലക്ഷ്യമിടുന്നതെന്നും ഗുരുദേവ സാജൻ അറിയിച്ചു.