 
കുന്നിക്കോട് : പത്തനാപുരം ഫയർ സ്റ്റേഷന് പുതിയ ഫയർ എൻജിൻ ലഭിച്ചു. ഇന്നലെ കുന്നിക്കോട് കാവൽപുരയിൽ സ്ഥിതി ചെയ്യുന്ന ഫയർ സ്റ്റേഷനിൽ വെച്ച് നടന്ന ചടങ്ങിൽ കെ.ബി.ഗണേശ് കുമാർ എം.എൽ.എ ഫയർ എൻജിൻ ഫ്ലാഗ് ഒഫ് ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ വിളക്കുടി ഗ്രാമപഞ്ചായത്തംഗം എം.റഹീംകുട്ടി, തലവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.കലാദേവി, വൈസ് പ്രസിഡന്റ് നെടുവന്നൂർ സുനിൽ, സ്റ്റേഷൻ ഓഫീസർ ശിവകുമാർ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സുനിൽ, മറ്റ് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. അയ്യായിരം ലിറ്റൽ വെള്ളം കരുതാൻ ശേഷിയുള്ള ഫയർ എൻജിനിൽ ജി.പി.എസ് ഉൾപ്പടെയുള്ള മറ്റ് എല്ലാ ആധുനിക സംവിധാനങ്ങളും ഘടിപ്പിച്ചിട്ടുണ്ട്.