എഴുകോൺ : അനധികൃതമായി പണം നൽകി പലിശ ഈടാക്കിയിരുന്ന ആളെ എഴുകോൺ പൊലീസ് അറസ്റ്റ് ചെയ്തു. എഴുകോൺ ഇരുമ്പനങ്ങാട് ചരുവിള തെക്കേതിൽ സജി പണിക്കർ (56) ആണ് അറസ്റ്റിലായത്.
എഴുകോൺ പഞ്ചായത്ത് മാർക്കറ്റിൽ പലിശക്ക് പണം കടം കൊടുക്കുന്നതിനിടയിലാണ് പിടിയിലായത്. എഴുകോൺ എസ്.എച്ച്.ഒ. ശിവ പ്രകാശിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് നടപടി. എസ്.ഐ വി.വി.സുരേഷ് , എസ്.സി.പി.ഒ ബിജു , സി.പി. ഒ വിനയൻ എന്നിവരാണ് അറസ്റ്റ് ചെയ്ത പൊലീസ് സംഘത്തിലുണ്ടായിരുന്നത്.