 
തഴവ: സംസ്ഥാന നാഷണൽ സർവീസ് സ്കീം പുരസ്കാരങ്ങൾ കുലശേഖരപുരം ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങി. കൊവിഡ് കാരണം മാറ്റിവച്ച 2020ലെ മികച്ച എൻ.എസ്. എസ് യൂണിറ്റ്, മികച്ച പോഗ്രാം ഓഫീസർ എന്നീ പുരസ്കാരങ്ങളാണ് ഏറ്റുവാങ്ങിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പ്രൊഫ. ആർ.ബിന്ദു അദ്ധ്യക്ഷനായി. മന്ത്രി വി.ശിവൻകുട്ടി മുഖ്യഅതിഥിയായി.
എൻ.എസ്.എസ് സ്‌റ്റേറ്റ് ഓഫീസർ ഡോ. ആർ.എൻ അൻസർ സ്വാഗതം പറഞ്ഞു. വി.കെ.പ്രശാന്ത് എ.എൽ.എ , മേയർ ആര്യാരാജേന്ദ്രൻ, എ.എ. റഹീം എം.പി തുടങ്ങിയവർ പങ്കെടുത്തു. സ്കൂളിലെ കൊമേഴ്സ് വിഭാഗം അദ്ധ്യാപകൻ അൻവറിനാണ് അവാർഡ് ലഭിച്ചത്.