 
കൊല്ലം: എസ്.എൻ.ഡി.പി യോഗം കൊട്ടിയം തഴുത്തല 643 -ാം നമ്പർ ശാഖയിൽ പുതുതായി നിർമ്മിക്കുന്ന ഗുരുമന്ദിരത്തിന്റെ തറക്കല്ലിടൽ ശാഖ പ്രസിഡന്റ് ബൈജു സിത്താര, സെക്രട്ടറി സുദർശനൻ, യൂണിയൻ പ്രതിനിധി ശ്രീരംഗൻ എന്നിവർ ചേർന്ന് നിർവഹിച്ചു. ശാഖാ വൈസ് പ്രസിഡന്റ് അജിത്ത്, വനിതാ സംഘം പ്രസിഡന്റ് സുഷമ, സെക്രട്ടറി ബിന്ദു എന്നിവർ നേതൃത്വം നൽകി. വാസ്തുവിദ്യ വിദഗ്ദ്ധനും എൻജിനീയറുമായ കാവിള എം.അനിൽകുമാറാണ് ഗുരുമന്ദിരം രൂപകല്പന ചെയ്തത്.