photo
സംസ്ഥാന സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ് പദ്ധതി പ്രകാരം കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്തിൽ തുടങ്ങിയ സൗജന്യ കലാ പരിശീലനം കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊട്ടാരക്കര: സംസ്ഥാന സർക്കാരിന്റെ വജ്രജൂബിലി ഫെലോഷിപ് പദ്ധതി പ്രകാരം കൊട്ടാരക്കര ബ്ലോക്ക്‌ പഞ്ചായത്തിൽ സൗജന്യ കലാ പരിശീലനം തുടങ്ങി. സ്വരാജ് പുരസ്‌കാര ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കവി ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. ശിവപ്രസാദ് അദ്ധ്യക്ഷനായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സജനി ഭദ്രൻ, എം തങ്കപ്പൻ, എ.അഭിലാഷ്, ബ്ലോക്ക്‌ അംഗങ്ങളായ ദിവ്യ സജിത്, കെ.ഐ.ലതീഷ്, മിനി അനിൽ, പദ്ധതിയുടെ ജില്ലാ കോ ഓർഡിനേറ്റർ ആർ. മനോജ്‌, ബ്ലോക്ക്‌ കോ ഓർഡിനേറ്റർ ഗോകുൽ പ്രസാദ്,ബിനു.വി.നായർ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും നടന്നു.