കൊല്ലം: മോദി സർക്കാർ എട്ടുവർഷം ഭരണം പൂർത്തിയാക്കിയതിന്റെ ഭാഗമായി ബി.ജെ.പിയുടെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ബൂത്ത് തലത്തിൽ പിന്നാക്ക വിഭാഗങ്ങളെ (ഒ.ബി.സി) നയിക്കുന്നവരെയും വ്യത്യസ്ത മേഖലകളിൽ മികവ് പുലർത്തിയവരെ ആദരിക്കുകയും പിന്നാക്ക വിഭാഗങ്ങളുടെ വീടുകൾ സന്ദർശിച്ച് ലഘുലേഖ വിതരണം നടത്തുകയും ചെയ്തു. 15 വരെ പരിപാടികൾ തുടരും.
ഓച്ചിറ മണ്ഡലത്തിൽ കല്ലേലിഭാഗം ഏരിയയിൽ ശശിധരൻ ചെട്ടിയാരുടെ ഭാര്യ വസന്താമ്മാളിനെയും (നിലത്തെഴുത്ത് ആശാൻ), എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ ഏറ്റവും നല്ല ശാഖാപ്രവർത്തനത്തിന് ബഹുമതി നൽകി ആദരിച്ച 6416-ാം നമ്പർ ശാഖാ സെക്രട്ടറി സത്യരാജനെയും മോർച്ച ജില്ലാ പ്രസിഡന്റ് പ്രകാശ് പാപ്പാടി പൊന്നാട അണിയിച്ച് ആദരിച്ചു.
മോർച്ച ജില്ലാ കമ്മിറ്റിയംഗം വിനോദ് നന്ദനത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ ഓച്ചിറ മണ്ഡലം പ്രസിഡന്റ് സജിത്ത്, ബി.ജെ.പി ഏരിയാ, ബൂത്ത് പ്രവർത്തകരായ മംഗളാനന്ദൻ, സോമരാജൻ, ബാബു എന്നിവർ പങ്കെടുത്തു.