 
പോരുവഴി : പ്രവാചക നിന്ദയ്ക്കെതിരെ പോരുവഴി മുസ്ലിം ജമാഅത്തുകളുടെ സംയുക്തഭിമുഖ്യത്തിൽ മയ്യത്തുങ്കര കിഴക്കേ പള്ളി മുക്കിൽ നിന്ന് ചക്കുവള്ളിയിലേക്ക് പ്രതിഷേധ മാർച്ചും യോഗവും നടന്നു. പ്രതിഷേധ യോഗം ഹനഫി മഹൽ ചീഫ് ഇമാം റഫീഖ് മൗലവി ഉദ്ഘാടനം ചെയ്തു. അഷ്‌റഫ് കാഞ്ഞിരത്തും വടക്കേതിൽ അദ്ധ്യക്ഷനായി. ഷാഫി മഹൽ ഇമാം മഹമൂദ് ബാഖവി മുഖ്യപ്രഭാഷണം നടത്തി. ഹനഫി ജമാഅത്ത് പ്രസിഡന്റ് കുഞ്ഞുമോൻ പുതുവിള സ്വാഗതം പറഞ്ഞു. ചക്കുവള്ളി നസീർ, സലിം മാലുമേൽ, അർത്തിയിൽ ഷെഫീക്, മുനീർമഠത്തിൽ, അർത്തിയിൽ അൻസാരി, തോപ്പിൽ ജമാൽ, അനീഷ് അയന്തിയിൽ, സലിം പോരുവഴി എന്നിവർ സംസാരിച്ചു.