photo-

പോരുവഴി: ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ നടപ്പിലാക്കുന്ന ബഡ്സ് സ്കൂളിന്റെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. ശൂരനാട് വടക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. അൻസാർ ഷാഫി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.വിജയലക്ഷ്മി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ആർ.സുന്ദരേശൻ, പങ്കജാക്ഷൻ, ഗംഗാദേവി, സുനിത ലത്തീഫ്, കെ.പ്രദീപ്, അഞ്ജലി നാഥ്, ശാന്തകുമാരി, ശ്രീലക്ഷ്മി, ദിലീപ്, സമദ്, ബ്ലസൻ, അമ്പിളി ഓമനക്കുട്ടൻ, സന്തോഷ് സുനിൽ, ഡേവിഡ്, പഞ്ചായത്ത് സെക്രട്ടറി സി.ആർ. സംഗീത എന്നിവർ പങ്കെടുത്തു.