 
പാരിപ്പള്ളി: ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ വാർഡ്തല ഉദ്ഘാടനം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ ഇ.എസ്.ഐ വാർഡിൽ ജയലാൽ എം.എൽ.എ നിർവഹിച്ചു. വാർഡ് മെമ്പർ ബൈജു ലക്ഷ്മണൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ സാലിഹ സ്വാഗതം പറഞ്ഞു. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ രാജ്കുമാർ, ലാലി എന്നിവർ പദ്ധതി വിശദീകരണവും കൃഷി അസിസ്റ്റന്റ് രാജേഷ് ശങ്കർ, എഴിപ്പുറം വാർഡ് മെമ്പർ മുരളീധരൻ എന്നിവർ സംസാരിച്ചു.