thankappan-v-89

ച​വ​റ: അ​പ​ക​ട​ത്തെ തു​ടർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥൻ മ​രി​ച്ചു. ച​വ​റ പു​തു​ക്കാ​ട് അ​നിൽ ഭ​വ​ന​ത്തിൽ സി. ത​ങ്ക​പ്പനാണ് (ആ​യുർ​വേ​ദ ആ​ശു​പ​ത്രി​ റിട്ട. ജീ​വ​ന​ക്കാ​രൻ, 89)​ മ​രി​ച്ച​ത്.
ക​ഴി​ഞ്ഞ 4ന് ബ​ന്ധു​വി​നൊ​പ്പം സ്​കൂ​ട്ട​റിൽ പോ​കു​ന്ന​തി​നി​ട​യിൽ പ​യ്യ​ല​ക്കാ​വി​ന് സ​മീ​പം ബൈ​ക്കിൽ നി​ന്ന് വീ​ണ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. ഉ​ടൻ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക ചി​കി​ത്സ ന​ട​ത്തി​യ ശേ​ഷം കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് വി​ദ​ഗ്​ദ്ധ ചി​കി​ത്സ ന​ട​ത്തി വ​രു​ന്ന​തി​നി​ട​യിൽ വെ​ള്ളി​യാ​ഴ്​ച മരിച്ചു. ച​വ​റ കോ​ട്ട​യ്​ക്ക​കം മ​ഹാ​ത്മാ ഗാ​ന്ധി ഗ്ര​ന്ഥ​ശാ​ല​യി​ലെ ആ​ദ്യകാ​ല ലൈ​ബ്രോ​റി​യ​നും അ​മ​ച്വർ നാ​ട​ക വേ​ദി​യി​ലെ സ​ജീ​വ പ്ര​വർ​ത്ത​ക​നു​മാ​യി​രു​ന്നു.

സം​സ്​കാ​രം ഇന്ന് രാവിലെ 11.30​ന് വീ​ട്ടു​വ​ള​പ്പിൽ. മ​കൻ: അ​നിൽ​കു​മാർ. മ​രു​മ​കൾ: ബീ​ന.