
ചവറ: അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചവറ പുതുക്കാട് അനിൽ ഭവനത്തിൽ സി. തങ്കപ്പനാണ് (ആയുർവേദ ആശുപത്രി റിട്ട. ജീവനക്കാരൻ, 89) മരിച്ചത്.
കഴിഞ്ഞ 4ന് ബന്ധുവിനൊപ്പം സ്കൂട്ടറിൽ പോകുന്നതിനിടയിൽ പയ്യലക്കാവിന് സമീപം ബൈക്കിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നടത്തിയ ശേഷം കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് വിദഗ്ദ്ധ ചികിത്സ നടത്തി വരുന്നതിനിടയിൽ വെള്ളിയാഴ്ച മരിച്ചു. ചവറ കോട്ടയ്ക്കകം മഹാത്മാ ഗാന്ധി ഗ്രന്ഥശാലയിലെ ആദ്യകാല ലൈബ്രോറിയനും അമച്വർ നാടക വേദിയിലെ സജീവ പ്രവർത്തകനുമായിരുന്നു.
സംസ്കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. മകൻ: അനിൽകുമാർ. മരുമകൾ: ബീന.