
കൊല്ലം: മൈനാഗപ്പള്ളി ഉദയ ജംഗ്ഷന് സമീപത്തെ സ്വകാര്യ ക്ലിനിക്കിന് തീപിടിച്ചു. കഴിഞ്ഞ ദിവസം രാത്രി 11 ഓടെയായിരുന്നു സംഭവം. നാട്ടുകാർ ശാസ്‌താംകോട്ട ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ക്ലിനിക്കിന്റെ വാതിൽ തകർത്ത് അകത്തുകടന്ന് തീ നിയന്ത്രണ വിധേയമാക്കിയതിനാൽ മുകളിലത്തെ നിലയിലേയ്ക്ക് തീപടർന്നില്ല. അപകട കാരണം ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. മൂന്നുലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ സജീവിന്റെ നേതൃത്വത്തിലുള്ള ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.