acci

പാരിപ്പള്ളി: ദേശീയപാതയിൽ തെറ്റിക്കുഴിയിലുണ്ടായ വാഹനാപകടത്തിൽ മൂന്നുപേർക്ക് പരിക്കേറ്റു. കാർ യാത്രക്കാരായ മരട് വെട്ടൂർ ഉമ്മിവില്ലയിൽ മുഹമ്മദ് മെയ്ദീൻ (67), ഭാര്യ സാജിത (49), വഴിയാത്രക്കാരനായ കെടാകുളം സോപാനത്തിൽ ബിജുരാജൻ (49) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 10ഓടെ തിരുവനന്തപുരം ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോയ എസ്യുവി കാറും എതിരെ വന്ന സാൻട്രോ കാറുമാണ് കൂട്ടിയിടിച്ചത്. സാൻട്രോ കാറിലുണ്ടായിരുന്നവർക്കാണ് പരിക്കേറ്റത്. കൂടെയുണ്ടായിരുന്ന മകൻ മുഹ്സീൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ബൈക്ക് സർവീസിന് നൽകി കാൽനടയായി മടങ്ങുന്നതിനിടെയാണ് ബിജുരാജനും അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ പാരിപ്പള്ളി പൊലീസ് എത്തി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റി. പരവൂരിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് ദേശീയപാതയിലെ ഗതാഗതം പുനഃസ്ഥാപിച്ചത്.