 
അഞ്ചൽ: ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്തിലെ 13 മുതൽ 16 വരെയുള്ള വാർഡുകളുടെ നേതൃത്വത്തിൽ ആയൂരിൽ നടന്ന സമ്പൂർ സാക്ഷരതാ യജ്ഞ റാലിയും പൊതുസമ്മേളനവും കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജാ സുരേന്ദ്രൻ അദ്ധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധാ രാജേന്ദ്രൻ ഭരണഘടനാ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാ പഞ്ചായത്ത് അംഗം ഡോ. കെ. ഷാജി, പി. അനിൽ കുമാർ, ആയൂർ മുരളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. രാജീവ്, എസ്. തങ്കമണി, എ.എം. റാഫി, ജി. എസ്. അജയകുമാർ, വിളയിൽ കുഞ്ഞുമോൻ, എസ്. രാജേന്ദ്രൻ പിള്ള, ജ്യോതി വിശ്വനാഥ്, വിമലാദേവി, ടി.വി. ശ്രീകുമാർ തുടങ്ങിയവർ സംസാരിച്ചു.