 
കൊല്ലം : സർക്കാർ സർവീസിൽ നിന്ന് വിരമിച്ച വനിതകൾ സേവനരംഗത്ത് സജീവമാകണമെന്ന് എ.ഐ.സി.സി അംഗം അഡ്വ.ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. സമയം ക്രമീകരിച്ചാൽ സാമൂഹ്യരംഗത്തെ നിരവധി മേഖലകളിൽ സജീവമാകാൻ വനിതകൾക്ക് കഴിയുമെന്നും അവർ പറഞ്ഞു.
കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ ഇരവിപുരം നിയോജക മണ്ഡലം വനിതാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. വനിതഫോറം ജില്ലാസെക്രട്ടറി ഷൈലജ അഴകേശൻ അദ്ധ്യക്ഷത വഹിച്ചു. പുതിയ അംഗങ്ങൾക്കുള്ള വരവേൽപ്പ് സമ്മേളനം പെൻഷണേഴ്സ് അസോസിയേഷൻ ജില്ലാസെക്രട്ടറി വാര്യത്ത് മോഹൻകുമാർ ഉദ്ഘാടനം ചെയ്‌തു. സംസ്ഥാന വനിതാഫോറം പ്രസിഡന്റ് എ.നസീംബീവി, ജില്ലാ പ്രസിഡന്റ് എസ്.വിജയകുമാരി, കെ.എസ്.എസ്.പി.എ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഗോപാലകൃഷ്ണൻ നായർ, സെക്രട്ടറി ജി.ജ്യോതിപ്രകാശ്,
ജില്ലാപ്രസിഡന്റ് എ.എ.റഷീദ്, എം.സുജയ്, ബി.സതീശൻ, എൽ. ശിവപ്രസാദ്, പി.സുരേന്ദ്രനാഥ്, ടി.നാഗരാജൻ, ഡി.അശോകൻ, രാജേന്ദ്രൻ പിള്ള,എസ്.സുഭാഷിണി, ബി.ബിന്ദു എന്നിവർ സംസാരിച്ചു.