കൊല്ലം: തിരക്കേറിയ കൊല്ലം- അഞ്ചാലുംമൂട് റൂട്ടിലെ തേവള്ളിപ്പാലം ഇരുട്ടി
പുലർച്ചെ നടക്കാനിറങ്ങുന്നവർ, ജോലിക്ക് പോകുന്നവരും മടങ്ങിവരുന്നവരും പള്ളിയിലേക്കും ക്ഷേത്രങ്ങളിലേക്കും പോകുന്നവർ തുടങ്ങിയവരെല്ലാം ഇതുകാരണം ബുദ്ധിമുട്ടുകയാണ്. പാലത്തിന് താഴെ നടക്കുന്ന കോൺക്രീറ്റ് ജോലികൾക്കായി റോഡരുകിൽ വച്ചിട്ടുള്ള വീപ്പകളിൽ ഇരുട്ടത്ത് വാഹനങ്ങൾ തട്ടി അപകടമുണ്ടാകാനും സാദ്ധ്യത ഏറെയാണ്.
പാലത്തിന്റെ മുകളിൽ നിന്ന് പ്രകൃതിരമണീയമായ കാഴ്ചകളും സൂര്യാസ്തമയവും കാണാൻ സ്ത്രീകളും കുട്ടികളുമടക്കം ധാരാളം പേർ വൈകുന്നേരങ്ങളിൽ എത്താറുണ്ട്. കായൽ കാഴ്ചകൾ കാമറയിൽ പകർത്താൻ എത്തുന്നവരും ഉണ്ട്. സന്ധ്യക്ക് ശേഷമാണ് ഇവർ മടങ്ങുന്നത്. പാലം പൂർണ്ണമായും ഇരുട്ടിലായതോടെ ഇവരെല്ലാം നേരത്തെ വീട്ടിലേക്ക് മടങ്ങുകയാണ് ഇപ്പോൾ.
ഇരുട്ടിന്റെ മറവിൽ മാലിന്യചാക്കുകൾ കായലിലേക്കും കരയിലേക്കും വലിച്ചെറിയുന്നത് വർദ്ധിച്ചതായും സമീപവാസികൾ പറയുന്നു. ദുർഗന്ധം വമിക്കുന്ന ചാക്കുകെട്ടുകൾ കാ