കൊല്ലം: ജനാധിപത്യ കേരളാ കോൺഗ്രസ് ജില്ലാ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഡോ. കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റായി അഡ്വ. എച്ച്. രാജു വീണ്ടും ഐകകണ്ഠ്യേനെ തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികൾ: അഡ്വ. സിസിൽ ഫെർണാണ്ടസ് (പുനലൂർ), പറക്കുളം ശിവദാസൻ (ചാത്തന്നൂർ) (വൈസ് പ്രസിഡന്റ്), ആർതർ ലോറൻസ് (കുന്നത്തൂർ), പുത്തൂർ രാധാകൃഷ്ണൻ (കൊട്ടാരക്കര), റോയി.എസ്. ജോൺസൺ (പുനലൂർ), കെ. രാജൻ (ഇരവിപുരം), അജിതകുമാരി (ചടയമംഗലം) (സെക്രട്ടറി), എഫ്.ജെ. അൽഫോൺസ് (ട്രഷറർ). ജില്ലാ റിട്ടേണിംഗ് ഓഫീസർ അഡ്വ. എൻ. സുരേഷ് ബാബു അദ്ധ്യക്ഷനായി.