spot

കൊല്ലം: കേരള സംസ്ഥാന സിവിൽ സർവീസ് അക്കാഡമിയുടെ കൊല്ലം ഉപകേന്ദ്രത്തിൽ (ടി.കെ.എം ആർട്സ് കോളേജ് ക്യാമ്പസ്) 2022 -23 ബാച്ചിലെ പ്രിലിംസ്‌ - കം - മെയിൻസ് ക്ലാസിൽ ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി കഴിഞ്ഞിട്ടുള്ളവർക്ക് അപേക്ഷിക്കാം. ജൂൺ 30നകം ഓൺലൈനായി www.kscsa.org എന്ന വെബ്സൈറ്റിൽ അപേക്ഷിച്ച് കോഴ്‌സ് ഫീസ് അടയ്ക്കണമെന്ന് സെന്റർ കോ ഓർഡിനേറ്റർ അറിയിച്ചു.

ഫോൺ: 04742967711, 9446772334, 9605325383.