
കൊടുങ്ങല്ലൂർ: മംഗലാപുരത്ത് നിന്ന് കൊല്ലം കരുനാഗപ്പള്ളിയിലേക്ക് കാറിൽ കടത്തിയ 33 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളുമായി രണ്ട് യുവാക്കൾ എക്‌സൈസ് പിടിയിൽ. കരുനാഗപ്പള്ളി കുലശേഖരപുരം വവ്വാക്കാവ് കുന്നുംകട പടീറ്റതിൽ രാഹുൽ (28), കുലശേഖരപുരം പുത്തൻവീട്ടിൽ അജ്മൽ (25) എന്നിവരാണ് പിടിയിലായത്. ഉത്പന്നങ്ങൾക്ക് 15 ലക്ഷം രൂപ വിലവരും. ദേശീയപാത 66 ശ്രീനാരായണപുരം അഞ്ചാം പരത്തിയിൽ വച്ചാണ് പ്രതികളെ എറണാകുളം ക്രൈം ബ്രാഞ്ച് എക്‌സെസ് അസി. കമ്മിഷണർ ടി.എം.മജുവിന്റെ നേതൃത്വത്തിലുള്ള സംഘം കുടുക്കിയത്. ഏകദേശം 25,000 പാക്കറ്റ് പുകയില ഉത്പന്നങ്ങളാണ് ഉണ്ടായിരുന്നത്.