 
പടിഞ്ഞാറേകല്ലട : പ്രിയദർശിനി ഗ്രന്ഥശാല ആൻഡ് വായനശാലയുടെ വാർഷിക ആഘോഷങ്ങളുടെ ഭാഗമായി വികസന ശില്പശാല സംഘടിപ്പിച്ചു. പടി: കല്ലട ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ നടന്ന ശിൽപ്പശാല എസ്.എം. വിജയാനന്ദ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വികസനവും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പാർശ്വവത്ക്കരിക്കപ്പെട്ടവരും വികസനവും ടൂറിസവും വികസന സാദ്ധ്യതകളും എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാ യിരുന്നു ചർച്ച . എൻജിനീയർ എൻ. ആർ .ജോയി, ഡോ.എൻ .സുരേഷ് കുമാർ ,ഡി. പ്രശാന്ത് എന്നിവർ ഈ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. എബി പാപ്പച്ചൻ ചർച്ചകൾ നയിച്ചു. ആശയ സമർപ്പണവും ചർച്ചയും പടി : കല്ലട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡോ.സി. ഉണ്ണികൃഷ്ണന്റെ അദ്ധ്യക്ഷതയിൽ നടന്നു. സംഘാടകസമിതി ചെയർമാൻ അഡ്വ. ത്രിദീപ് കുമാർ സ്വാഗതവും കൊടിക്കുന്നിൽ സുരേഷ് എം.പി. ഉദ്ഘാടനവും ചെയ്തു. പടി:കല്ലട ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ പൂർണ പങ്കാളിത്തത്തോടുകൂടിയാണ് ശില്പശാല നടത്തിയത്. മൺട്രോത്തുരുത്ത്, കിഴക്കേകല്ലട പഞ്ചായത്ത് ഭരണസമിതികളും പങ്കാളികളായി.കൂടാതെ ത്രിതല പഞ്ചായത്ത് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു .ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ. സീമ നന്ദി പറഞ്ഞു.