ചാത്തന്നൂർ : ചാത്തന്നൂർ മിനി സിവിൽസ്റ്റേഷൻ സ്റ്റാഫ് കൗൺസിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം ജി.എസ്. ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിരമിച്ച ചാത്തന്നൂർ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഷൈനി ഹബീബ്, അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസിലെ സീനിയർ ക്ലാർക്ക് ജി.വിനോദ് എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. മികച്ച അഗ്രിക്കൾച്ചർ അസിസ്റ്റന്റ് ഡയറക്ടർക്കുള്ള സംസ്ഥാന അവാർഡ് നേടിയ ഷിബുകുമാറിനെ അനുമോദിച്ചു. സ്റ്റാഫ് കൗൺസിൽ പ്രസിഡന്റ് പി.പ്രശോഭ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഡി.ഗിരീഷ്‌കുമാർ, സുജിത് പെരേര, ഷിഹാബുദീൻ, കെ.ഷാജി, എ.സുന്ദർദാസ്, എസ്.സിന്ധു, മനോജ് ലൂക്കോസ് എന്നിവർ സംസാരിച്ചു.