കൊല്ലം: മുഖ്യമന്ത്രി അധികാരത്തിൽ കടിച്ചു തൂങ്ങാതെ അടിയന്തരമായി രാജിവയ്ക്കണമെന്ന് എ.ഐ.സി.സി അംഗം അഡ്വ. ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം, ഇരവിപുരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രതിഷേധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ബ്ലോക്ക് പ്രസിഡന്റ് ആർ.രമണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബേബിസൺ, എസ്. വിപിനചന്ദ്രൻ, അൻസർ അസീസ്, ആദിക്കാട് മധു, ജോർജ്ജ് ഡി.കാട്ടിൽ, എം.നാസർ, ആനന്ദ് ബ്രഹ്മാനന്ദ്, കോതേത്ത് ഭാസുരൻ, പൊന്നമ്മ മഹേശ്വരൻ, ശാന്തിനി ശുഭദേവൻ, ഹംസത്ത് ബീവി, പി.ലിസ്റ്റൺ, എം.കമറുദ്ദീൻ, മഷ്കൂർ പള്ളിമുക്ക്, എ.ശിവരാജൻ, ശിവപ്രസാദ്, മുണ്ടയ്ക്കൽ ജോൺസൺ, ശശിധരൻ പിള്ള, മോഹൻ ബോസ്, ശങ്കരനാരായണപിള്ള, കുരീപ്പുഴ യഹിയ, ബിജു മതേതര തുടങ്ങിയവർ നേതൃത്വം നൽകി.