 
ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം 861-ാം നമ്പർ നെടുങ്ങോലം ശാഖയിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസുവരെയുള്ള ഇരുന്നൂറ്റി ഇരുപത് വിദ്യാർത്ഥികൾക്ക് നോട്ടുബുക്കുകൾ വിതരണം ചെയ്തു. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ശാഖ അഡ്മിനിസ്ട്രേറ്റർ എൻ.സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. ഉദയസുതൻ, ഗോപാലൻ, സന്തോഷ്, സജി, സുരേഷ്, ബേബി സുദേവൻ, രാഗിണി എന്നിവർ സംസാരിച്ചു.