എഴുകോൺ : എ.ഐ.വൈ.എഫ് നെടുവത്തൂർ മണ്ഡലം കമ്മിറ്റി എഴുകോണിൽ സെക്കുലർ മീറ്റ് നടത്തി. എസ്.ഡി.പി.ഐ, ആർ.എസ്.എസ് ഭീകരതയ്‌ക്കെതിരെ മതേതര കേരളം ഉണരുക എന്ന മുദ്രാവാക്യത്തോടെ നടത്തിയ പരിപാടി ജില്ലാ സെക്രട്ടറി എസ്.വിനോദ് കുമാർ ഉദ്‌ഘാടനം ചെയ്തു. നെടുവത്തൂർ മണ്ഡലം പ്രസിഡന്റ് ജയൻ പെരുംകുളം അദ്ധ്യക്ഷനായി. ജില്ലാ ജോ. സെക്രട്ടറി ജി.രഞ്ജിത്ത്, പ്രിജി ശശിധരൻ, ചക്കുവരയ്ക്കൽ ചന്ദ്രൻ, എൻ.പങ്കജരാജൻ, ജി.മോഹനൻ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ശിവപ്രസാദ്, മിനി അനിൽ, സി.പി.ഐ എഴുകോൺ ലോക്കൽ സെക്രട്ടറി കെ.ബി. ബിജു, പി.കെ. ബാബുരാജ്, ബി.പ്രദീപ്, മണിക്കുട്ടൻ, ശ്രീലത, ജി.വി.രാജശേഖരൻ, എൽ.സതീഷ് തുടങ്ങിയവർ പ്രസംഗിച്ചു.