lllllllllllllllllllllllll
പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം

പരവൂർ : പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ സമരത്തിൽ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറിയെ മർദ്ദിച്ച പൊലീസിനെതിരെ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പരവൂർ ടൗൺ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പരവൂരിൽ പ്രതിഷേധപ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് സിജി പഞ്ചവടി, കെ.പി.സി.സി അംഗം നെടുങ്ങോലം രഘു, ഡി.സി.സി സെക്രട്ടറി എ. ശുഹൈബ്, പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു പാരിപ്പള്ളി, പരവൂർ സജീബ്, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി അഡ്വ. ലതാമോഹൻദാസ്, ബ്ലോക്ക് കമ്മിറ്റി ഭാരവാഹികളായ പൊഴിക്കര വിജയൻപിള്ള, മഹേശൻ, പ്രേംജി, കെ.മോഹനൻ, സുരേഷ് കുമാർ, സുരേഷ് ഉണ്ണിത്താൻ, ശിവപ്രകാശ്, തെക്കുംഭാഗം ഹാഷിം, അജിത്ത്, ആന്റണി, ശിവപ്രകാശ്, സുനിൽകുമാർ, മണ്ഡലം ഭാരവാഹികളായ ദിലീപ്, ബിജുലാൽ, ഷിബി നാഥ്, മോഹൻദാസ്, റഫീഖ്, പ്രിജി. ആർ.ഷാജി, പ്രിയങ്ക എന്നിവർ നേതൃത്വം നൽകി.