കൊല്ലം: രാജ്യത്തെ വർഗ്ഗീയമായി വിഭജിക്കാൻ മോദി സർക്കാരിന്റെ ഒത്താ ശയോടെ സംഘപരിവാർ സംഘടനകളുടെ നീക്കം രാജ്യത്തെ സ്നേഹിക്കുന്ന മതേതര ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി ചെറുക്കണമെന്ന് ജനതാ ദൾ മതേതര സംഗമം ആവശ്യപ്പെട്ടു. കൊല്ലം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ 'മുറിയരുത്, മുറിയ്ക്കരുത് എന്റെ ഇന്ത്യയെ' എന്ന മതേതര സംഗമ പരിപാടി കൊല്ലം ഹെഡ് പോസ്റ്റോഫീസ് പടിക്കൽ ജനതാദൾ എസ് സംസ്ഥാന എക്സിക്യുട്ടീവ് അംഗം പേരൂർ ശശിധരൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സുനിൽകുമാർ ഉളിയകോവിൽ അദ്ധ്യക്ഷതവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് എം.വി.സോമരാജൻ മങ്ങാട്, പാറക്കൽ നിസാം, എം.കെ. തമീം, സൂര്യ എൻ.പിള്ള, ലതികകുമാരി, മംഗലത്ത് നൗഷാദ്, കടവന്തല ബാലകൃഷ്ണൻ, രംഗൻ, ജ്യോതി സേവ്യർ തുടങ്ങിയവർ സംസാരിച്ചു.