 
കൊല്ലം: ജനതാദൾ (എസ്) സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച 'മുറിയരുത്, മുറിക്കരുത് എന്റെ ഇന്ത്യയെ' എന്ന ജനകീയ കാമ്പയിൻ പുത്തൂർ സായന്തനം ഗാന്ധിഭവനിൽ നടന്നു.സംസ്ഥാന കമ്മിറ്റി അംഗം ഗുരുദേവ സാജൻ ഉദ്ഘാടനം ചെയ്തു. സി.ശിശുപാലന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാകമ്മിറ്റി അംഗം ടി.കെ.ശിവൻ, ജി.രവീന്ദ്രൻ പിള്ള, വിഷ്ണുപ്രിയ, വിജയകുമാർ, സരിത എന്നിവർ സംസാരിച്ചു.