velankani-
കരുനാഗപ്പള്ളി സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച വേളാങ്കണ്ണി എക്‌സ്‌പ്രസ് ട്രെയിൻ എ. എം .ആരിഫ് എം. പി ഫ്ലാഗ് ഓഫ് ചെയ്യുന്നു

തൊടിയൂർ: കരുനാഗപ്പള്ളി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിച്ച വേളാങ്കണ്ണി എക്സ്പ്രസിന് ഇന്നലെ ഉച്ചയ്ക്ക് 2ന് കരുനാഗപ്പള്ളി സ്റ്റേഷനിൽ സ്വീകരണം നൽകി. എ.എം. ആരിഫ് എം .പി ട്രെയിൻ ഫ്ലാഗ് ഒഫ് ചെയ്തു.

സി.ആർ.മഹേഷ് എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോടിയാട്ട് രാമചന്ദ്രൻപിള്ള സന്തോഷ പ്രഖ്യാപനം നടത്തി. റെയിൽവേ ആക്ഷൻ കമ്മിറ്റി ജനറൽ കൺവീനർ

കെ.കെ.രവി സ്റ്റേഷൻ വികസന രേഖ അവതരിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, സി.ഐ.ടി.യു

ജില്ലാ ജോ. സെക്രട്ടറി പി.ആർ. വസന്തൻ, നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, തൊടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ ,ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗം മാലുമേൽ സുരേഷ്, കെ.പി.സി .സി സെക്രട്ടി തൊടിയൂർ രാമചന്ദ്രൻ , തൊടിയൂർ താഹ, എസ്.ശരത് കുമാർ, കമറുദ്ദീൻ മുസലിയാർ ,സലീം മണ്ണേൽ,

സുജാത, എവർ മാക്സ് ബഷീർ, പുളിമൂട്ടിൽ ബാബു, നിജാംബഷി, ഉത്തമൻ ഉണ്ണലേത്ത്, അഡ്വ.ബിനു, ഡോ.അബ്ദുൽ സലാം, ബാബു രാജേന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.