കൊട്ടാരക്കര: കൊട്ടാരക്കരയിലേക്ക് 100 കോടി രൂപയുടെ വികസനമെത്തുന്നു. മന്ത്രി കെ.എൻ.ബാലഗോപാൽ വാർത്താ സമ്മേളനത്തിലാണ് 100 കോടിയുടെ വികസന പദ്ധതികൾക്ക് അനുമതി ലഭിച്ച വിവരം അറിയിച്ചത്. കുടിവെള്ളം, ഗതാഗതം, വിദ്യാഭ്യാസം, കായികം, ആരോഗ്യം, സാംസ്കാരികം, പൊതുവികസനം എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായിട്ടാണ് തുക അനുവദിച്ചിട്ടുള്ളത്.

വികസന പദ്ധതികൾ

  1. കൊട്ടാരക്കര, പുത്തൂർ, നെടുമൺകാവ് മാർക്കറ്റുകൾ ഹൈടെക് നിലവാരത്തോടെ പുനർ നിർമ്മിക്കും
  2. കൊട്ടാരക്കരയിലെയും നെടുവത്തൂരിലെയും കുടിവെള്ള പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം
  3. ഓരോ പഞ്ചായത്തിലും ഒരു കളിക്കളം . സ്ഥലം ഇല്ലാത്തിടത്ത് ഏറ്റെടുക്കേണ്ടിവരും.
  4. റൂറൽ പൊലീസിന് 1.19 കോടി രൂപയുടെ പരിശീലന കേന്ദ്രം നിർമ്മിക്കുന്നതിന്റെ നിർമ്മാണം പുരോഗമിക്കുന്നു
  5. കൊട്ടാരക്കര പ്രിൻസിപ്പൽ സബ് രജിസ്ട്രാർ ഓഫീസ് കെട്ടിട നിർമ്മാണത്തിന് 1.8 കോടി, പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ് നവീകരണത്തിന് 87 ലക്ഷം രൂപയും മിനി സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാൾ നവീകരണത്തിന് 30 ലക്ഷം രൂപയും
  6. കൊട്ടാരക്കര തമ്പുരാൻ കഥകളി പഠനകേന്ദ്രത്തിന് 2 കോടി, സാംസ്കാരിക കേന്ദ്ര നിർമ്മാണത്തിന് 5 കോടി, കുളക്കട സി.എച്ച്.സിയ്ക്ക് പുതിയ കെട്ടിടത്തിന് 4 കോടി.
  7. താമരക്കുടി ആയുർവേദ ആശുപത്രി, നെടുവത്തൂർ കുടുംബാരോ​ഗ്യകേന്ദ്രം എന്നിവയ്ക്ക് 1.5 കോടി വീതം
  8. വിവിധ പൊതുകുളങ്ങളുടെ നവീകരണത്തിന് 4 കോടി
  9. ഭരത് മുരളി നടന പരിശീലനകേന്ദ്രം കുടവട്ടൂരിന് 25 ലക്ഷം
  10. കൊട്ടാരക്കരയിൽ വിദ്യാഭ്യാസ സമുച്ചയവും വിവിധ വിദ്യാലയങ്ങൾക്ക് കെട്ടിട നിർമ്മാണവും