 
തൊടിയൂർ: ഗ്രാമപഞ്ചായത്തിന്റെ 2022-23 വാർഷിക പദ്ധതിയുമായ ബന്ധപ്പെട്ട സെമിനാറും വാതിൽപ്പടി സേവനത്തിന്റെ ഉദ്ഘാടനവും സി.ആർ.മഹേഷ് എം.എൽ.എ നിർവഹിച്ചു. പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് സലീം മണ്ണേൽ സ്വാഗതം പറഞ്ഞു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ശ്രീകല റിപ്പോർട്ട് അവതരിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ടി.രാജീവ് ആശംസ പ്രസംഗം നടത്തി. ഗ്രാമ പഞ്ചായത്തംഗങ്ങളായ തൊടിയൂർ വിജയൻ , യു.വിനോദ് ,സുജാത, മോഹനൻ, ഇന്ദ്രൻ, ഷാനിമോൾ, അൻസിയ ഫൈസൽ, സുനിത ,
ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സോമരാജൻ പിള്ള എന്നിവർ സംസാരിച്ചു. പഞ്ചായത്ത് സെക്രട്ടി ബി.ആർ.ബിന്ദു നന്ദി പറഞ്ഞു.