 
പുത്തൂർ : എൻ.എസ്.എസ് കൊട്ടാരക്കര താലൂക്ക് യൂണിയന് കീഴിലുള്ള കുളക്കട, മൈലം പഞ്ചായത്തുകൾ ഉൾക്കൊള്ളുന്ന മേഖല സമ്മേളനം താഴത്തുകുളക്കടയിൽ നടന്നു. തിരുഅമീൻ കുന്നത്ത് ദേവീ ക്ഷേത്ര മൈതാനിയിൽ നടന്ന സമ്മേളനം കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് ജി.തങ്കപ്പൻ പിള്ള ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് ബി.ഗോപിനാഥൻ പിള്ള അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ സംഘടനാ പ്രവർത്തന വിശദീകരണം നടത്തി. വിദ്യാഭ്യാസ സഹായങ്ങൾ ,സ്‌കോളർഷിപ്പുകൾ , എൻഡോവ്‌മെന്റുകൾ,ആതുര സഹായങ്ങൾ എന്നിവ വിതരണം ചെയ്തു. യൂണിയൻ കമ്മിറ്റി അംഗങ്ങളായ പി.ഹരികുമാർ, കോട്ടാത്തല വിജയൻപിള്ള, ആദർശി.പി.എസ്, കോ-ഓർഡിനേറ്റർമാരായ ജലജസുരേഷ്, സിനി സന്തോഷ്, നിർമ്മല ഹരി തുടങ്ങിയവർ സംസാരിച്ചു.