 
പോരുവഴി: കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ആർ.എസ്.പി ലെനിനിസ്റ്റ് കുന്നത്തൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കുവള്ളിയിൽ പ്രതിഷേധ സംഗമം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി ഷാജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സാബു ചക്കുവള്ളി അദ്ധ്യക്ഷനായി. എസ്. ദിലീപ്കുമാർ , ബി. രഘുനാഥൻ പിള്ള , ആർ. സുരേഷ് ബാബു, കോവൂർ മോഹനൻ ,വിനോദ് പവിത്രശ്വരം, ജി. ചന്ദ്ര ശേഖരൻ , കെ. ജലീൽ എന്നിവർ സംസാരിച്ചു.