 
കരുനാഗപ്പള്ളി : മൈനാഗപ്പള്ളി സി.എച്ച് .സിയുടെയും കരുനാഗപ്പള്ളി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ അതിഥി തൊഴിലാളികൾക്ക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിവിൽ സ്റ്റേഷൻ കോൺഫറൻസ് ഹാളിൽ നടന്ന ക്യാമ്പിൽ മലമ്പനി, മന്ത്, ത്വക്ക് രോഗങ്ങൾ തുടങ്ങിയവയുടെ പരിശോധന നടന്നു.നൂറോളം അതിഥി തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു. ഹെൽത്ത് ഇൻസ്‌പെക്ടർ നിഷ മോൾ, ബിജോയ്, ആമിന, ബിന്ദു എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.