study
എസ്.എൻ.ഡി.പി യോഗം കൈതക്കോട് കുമാരനാശാൻ സ്മാരക 2955-ാം നമ്പർ ശാഖയിലെ പഠനോപകര വിതരണം ശാഖാ പ്രസിഡന്റ് കെ.കെ.ഷാനവാസ് നിർവഹിക്കുന്നു

കൈതക്കോട്: എസ്.എൻ.ഡി.പി യോഗം കൈതക്കോട് കുമാരനാശാൻ സ്മാരക 2955-ാം നമ്പർ ശാഖയിലെ വിദ്യാർത്ഥികൾക്കുള്ള പഠനോപകര വിതരണവും എൽ.കെ.ജി മുതൽ പ്ളസ് ടുവരെയുള്ള കുട്ടികൾക്കായി നടത്തുന്ന പഠന ക്ളാസിന്റെ ഉദ്ഘാടനവും ശാഖാ പ്രസിഡന്റ് കെ.കെ.ഷാനവാസ് നിർവഹിച്ചു. ശാഖാ സെക്രട്ടറി ജി. കാർത്തികേയൻ, കമ്മിറ്റി അംഗങ്ങളായ ടി.ബിനു, ഷാജി, സുകു, അമ്പിളി, സരിത തുടങ്ങിയവർ പങ്കെടുത്തു.