
തൃക്കരുവ: അഷ്ടമുടി പടിപ്പുര കേബിൾ ടി.വി ഉടമ പ്രാക്കുളം (പ്രണവം) മൂന്നാം കിഴക്കതിൽ വീട്ടിൽ യു. ചന്ദ്രൻപിള്ള (70) നിര്യാതനായി. അഷ്ടമുടി വടക്കേക്കര കിഴക്കടത്ത് കുടുംബാംഗമായ കൊല്ലം സി.ടി.വി ഡയറക്ടർ, സി.ഒ.എയുടെ കൊല്ലം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീകുമാരിഅമ്മ. മക്കൾ: വിഷ്ണു.സി.പിള്ള (ബി.എസ്‌സി നഴ്സ്, യു.കെ), വിശ്വൻ.സി.പിള്ള (ഇന്ത്യൻ എയർ ഫോഴ്സ്, ഉല്ലൂർ). മരുമക്കൾ: ഡോ. അഞ്ജന കൃഷ്ണ (വെറ്ററിനറി സർജൻ), നവമി ചന്ദ്രൻ (ഐ.ബി.ഒ.എസ്.എൻ കമ്പനി, ടെക്നോ പാർക്ക്).