
കൊല്ലം: മത്സ്യഫെഡിന്റെ അന്തിപ്പച്ചയുടെ വരുമാനത്തിൽ നിന്ന് 97 ലക്ഷം രൂപയുടെ തിരിമറി നടത്തിയ താത്കാലിക ജീവനക്കാരൻ അറസ്റ്റിൽ. വാടി, കൊച്ചുകാളി അഴികത്ത് മഹേഷാണാണ് (32) പിടിയിലായത്.
ശക്തികുളങ്ങരയിലെ പ്രീ പ്രോസസിംഗ് സെന്ററിൽ 7 വർഷമായി ജോലി ചെയ്യുന്ന ഇയാൾ 2021 ജനുവരി മുതൽ സെപ്തംബർ വരെ വിറ്റുവരവ് തുക കുറച്ചുകാണിച്ചാണ് തട്ടിപ്പ് നടത്തിയത്. കൂട്ടുനിന്ന ജൂനിയർ അസിസ്റ്റന്റ് അനിമോൻ ഒളിവിലാണ്. ഓഡിറ്റിംഗിൽ തട്ടിപ്പ് വ്യക്തമായതോടെയാണ് മാനേജർ പൊലീസിൽ പരാതി നൽകിയത്. രഹസ്യവിവരത്തെ തുടർന്നാണ് മഹേഷ് പിടിയിലായത്.