
പൂതക്കുളം: കൂനംകുളം ഏലാ റോഡിൽ പതിവായി ഇറച്ചിക്കോഴിയുടെ അവശിഷ്ടങ്ങൾ തള്ളുന്നത് നാടിന് ദുരിതമാവുന്നു. രാത്രിയിലാണ് മറ്റു ഭക്ഷണ അവശിഷ്ടങ്ങൾക്കും അഴുകിയ മലക്കറികൾക്കുമൊപ്പം ഇറച്ചിക്കോഴി മാലിന്യങ്ങളും തള്ളുന്നത്. ഇവ ഭക്ഷണാവശിഷ്ടങ്ങൾ ഭക്ഷിക്കാൻ കൂട്ടത്തോടെ എത്തുന്ന തെരുവുനായ്ക്കൾ വഴിയാത്രക്കാരെ അക്രമിക്കുന്നതും പതിവാണ്. പക്ഷികൾ കൊത്തിയെടുത്ത് കിണറുകളിലും മറ്റ് ജലസ്രോതസുകളിലും ഇടുന്നതിനാൽ കുടിവെള്ളവും മലിനമാവുകയാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.