 
ചാത്തന്നൂർ: ചാത്തന്നൂർ താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിയൻ ഭാരവാഹികൾ താലൂക്കിലെ 80 കരയോഗങ്ങളും സന്ദർശിക്കുന്നതിന്റെ ഭാഗമായി കല്ലുവാതുക്കൽ മേഖലയിലെ 10 കരയോഗങ്ങളിൽ സന്ദർശനവും കൗസ്തുഭം വനിതാ സ്വയം സഹായസംഘം നിർമ്മിച്ച ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനവും 4352 മേവനക്കോണം പടിഞ്ഞാറ് പ്രകാശ് സ്മാരക എൻ.എസ്.എസ് കരയോഗത്തിൽ യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി നിർവഹിച്ചു. കരയോഗം പ്രസിഡന്റ് രാജേന്ദ്രക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് പരവൂർ മോഹൻദാസ്, കമ്മിറ്റി അംഗങ്ങളായ പി. മഹേഷ്, ജി. പ്രസാദ് കുമാർ, എം.എസ്.എസ്.എസ് മേഖല കോ ഓർഡിനേറ്റർ ബേബി അനിൽ, വനിതാ സമാജം പ്രസിഡന്റ് ഇന്ദിരാഭായി അമ്മ, സെക്രട്ടറി അനിത, യൂണിയൻ സെക്രട്ടറി ടി. അരവിന്ദാക്ഷൻ പിളള കരയോഗം സെക്രട്ടറി സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.