obcmo
കേന്ദ്ര സർക്കാരിന്റെ എട്ടാം വാർഷികം പ്രമാണിച്ച് ഒ .ബി .സി മോർച്ചയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ആദരിക്കൽ ചടങ്ങിന്റെ ഭാഗമായി ഓടനാവട്ടം കട്ടയിൽ പാലയ്‌ക്കോട്ട് പി .എം .ഗോപിനാഥൻസ്വാമികളെ മോർച്ച ജില്ലാ ജനറൽ സെക്രട്ടറി സുധാകരൻ പരുത്തിയിറയുടെ നേതൃത്വത്തിൽ ആദരിക്കുന്നു

ഓടനാവട്ടം: കേന്ദ്ര സർക്കാരിന്റെ എട്ടാം വാർഷികം പ്രമാണിച്ച് ബി.ജെ.പി ഒ.ബി.സി മോർച്ചയുടെ ആഭിമുഖ്യത്തിൽ ഭവനങ്ങളിലെത്തി പ്രമുഖ വ്യക്തികളെ ആദരിക്കുന്നതിന്റെ ഭാഗമായി കട്ടയിൽ പാലയ്‌ക്കോട്ട് വീട്ടിൽ പി.എം. ഗോപിനാഥൻ സ്വാമികളെ ആദരിച്ചു. ബി.ജെ.പി ഒ.ബി.സി മോർച്ച കൊല്ലം ജില്ലാ ജനറൽ സെക്രട്ടറി സുധാകരൻ പരുത്തിയറയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ്‌ ശശികുമാർ കാക്കത്താനം, കർഷക മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി മാവിള മുരളി, ബിജു എന്നിവർ സംസാരിച്ചു.