odanavatom
എസ്. എൻ ഫാഷൻ ജുവലറി ഓടനവട്ടത്ത് നടത്തിയ ജീവകാരുണ്യ സഹായ വിതരണമേള വെളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് ഉദ്‌ഘാടനം ചെയ്യുന്നു. ജുവലറി ഉടമ എ. സിറാജുദീൻ, ജുവലറി ഡയറക്ടർ എസ്. നബീൽ, പഞ്ചായത്ത്‌ അംഗങ്ങളായ എം. ബി. പ്രകാശ്, അനിൽ മാലയിൽ എന്നിവർ സമീപം.

ഓടനാവട്ടം: എസ് .എൻ ഫാഷൻ ജുവലറി ഓയൂർ, ഓടനാവട്ടം ശാഖകളുടെ ജീവകാരുണ്യ പാരിതോഷികങ്ങൾ വിതരണം ചെയ്തു. തിരഞ്ഞെടുത്ത കാൻസർ രോഗികൾക്കുള്ള സാമ്പത്തിക സഹായം, വിദ്യാർത്ഥികൾക്കുള്ള പഠനോപകരണങ്ങൾ, കൂപ്പൺ നറുക്കെടുപ്പിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ എന്നിവയാണ് വിതരണം ചെയ്തത്. ഓടനവട്ടത്ത് സംഘടിപ്പിച്ച ചടങ്ങിൽ എസ്.എൻ ഫാഷൻ ജുവലറി ഉടമ എ. സിറാജുദീൻ അദ്ധ്യക്ഷനായി. വെളിയം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആർ. ബിനോജ് ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ജുവലറി ഡയറക്ടർ എസ് .നബീൽ, പഞ്ചായത്ത്‌ അംഗങ്ങളായ എം. ബി. പ്രകാശ്, അനിൽ മാലയിൽ തുടങ്ങിയവർ സംസാരിച്ചു.